പാലക്കാട്:പാലക്കാട് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍.ധോണി സ്വദേശി മനുകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലായത്.
പ്രസവം കഴിഞ്ഞെത്തിയ ഭാര്യയേയും കുഞ്ഞിനെയും വീട്ടിൽ കയറ്റാതെ മനുകൃഷ്ണൻ വീട് പൂട്ടി പോകുകയായിരുന്നു. ഇതോടെ വീടിന്റെ മുന്നിലെ വരാന്തയിൽ താമസിക്കുകയായിരുന്നു ഭാര്യയും കുഞ്ഞും. ഭാര്യ പത്തനംതിട്ട സ്വദേശി ശ്രുതി നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഹേമാംബിക നഗർ പൊലീസ് കേസെടുത്തിരുന്നു.