ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്നാടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.കേരളത്തിൽനിന്നു വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഓഗസ്റ്റ് അഞ്ച് മുതലാണ് പരിശോധനാഫലം നിർബന്ധമാക്കിയിരിക്കുന്നത്.
രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.ഇതോടെ കേരളത്തിൽനിന്നുള്ളവർക്ക് അതിർത്തി കടക്കണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടിവരും.