തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓണത്തിന് ഇത്തവണ സർക്കാർ ജീവനക്കാർക്ക് ശമ്പളം അഡ്വാൻസ് ഇല്ല. മാസത്തെ 15-ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
ജീവനക്കാർക്ക് ശമ്പള വർദ്ധന ഉൾപ്പടെ കോവിഡ് പ്രതിസന്ധിക്കിടെയും നൽകിയിരുന്നു. നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. അതിനിടെ അഡ്വാൻസ് ശമ്പളം കൂടി നൽകേണ്ടതില്ലെന്നാണ് തീരുമാനം ബോണസും അനിശ്ചിതത്വത്തിലാണ്.