തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര മേഖലകളിൽ നിയന്ത്രണം കടുപ്പിക്കും.ഇപ്പോഴത്തെ നിയന്ത്രണങ്ങൾമൂലം രോഗപ്പകർച്ച കാര്യമായി കുറയാത്തസാഹചര്യത്തിൽ വിദഗ്ധസമിതിയോട് നിർദേശം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ചയോടെ വിദഗ്ധസമിതി അവ ക്രോഡീകരിച്ച് നൽകും.
അതേസമയം, ടി.പി.ആർ. പത്തുശതമാനത്തിനുമുകളിലുള്ള ജില്ലകളിൽ നിയന്ത്രണം കുടുപ്പിക്കണമെന്ന കേന്ദ്രനിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാനാവില്ല.പരിശോധനകൾ വർധിപ്പിച്ചും ആൾക്കൂട്ടനിയന്ത്രണങ്ങൾ പാലിച്ചും മുന്നോട്ടുപോവുകയെന്ന നിർദേശമാണ് ആരോഗ്യവിദഗ്ധർ മുന്നോട്ടുെവക്കുന്നത്. മൂന്നാംതരംഗത്തിന് മുന്നോടിയായി പരമാവധിപ്പേർക്ക് വാക്സിൻ നൽകണം. മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ സർവേപ്രകാരം സംസ്ഥാന ജനസംഖ്യയിൽ പകുതിയോളം പേർക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്.