മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. പുനെ ജില്ലയിലെ 50 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
അഞ്ച് പേരുടെ സാംപിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ നാല് പേരും നെഗറ്റീവായി. നിരവധി പേര്‍ക്ക് പനി സ്ഥിരീകരിച്ച മേഖലയില്‍ ആരോഗ്യ ദ്രുതകര്‍മസേന പരിശോധനയും ബോധവത്കരണവും നടത്തി. പലയിടത്തും ചിക്കുന്‍ഗുനിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 63 ആയി.
മൂന്ന് പേരാണ് നിലവിൽ രോഗികളായുള്ളത്. ഇവരാരും ഗർഭിണികളല്ല. ആശുപത്രിയിൽ അഡ്മിറ്റുമല്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.