ന്യൂഡൽഹി∙ നടനും എംപിയുമായി സുരേഷ് ഗോപിയെ നാളികേര വികസന ബോർഡ് അംഗമായി എതിരില്ലാതെ തിരഞ്ഞെടുത്തു. ബോർഡ് ഡയറക്ടർ വി.എസ്.പി.സിങ്ങാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
നേരത്തെ കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിച്ചപ്പോള്‍ സുരേഷ്‌ഗോപി മന്ത്രിസഭയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. ഏറെ വിശ്വാസത്തോടെ തന്നെ ഏല്‍പ്പിച്ച പുതിയ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുമെന്ന് നിയമന വിവരം അറിയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.
‘കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്’ എന്ന തലക്കെട്ടിലാണ് സുരേഷ് ഗോപി നിയമനവിവരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.