തമിഴകത്തിന്റെ സൂപ്പർ സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രം കൂടുതൽ പ്രതീക്ഷകൾ നിറക്കുകയാണ്. വമ്പൻ താരങ്ങളെ പ്രഖ്യാപിച്ച സിനിമയിലേക്ക് ഒരു അതിഥി കൂടി എത്തുകയാണ്. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർക്ക് പിന്നാലെ കാളിദാസ് ജയറാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. കാളിദാസ് തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്.
‘വിക്രം, കടല്‍ പോലെയുള്ള ഈ സിനിമയിലെ ഒരു തുള്ളി ആവുന്നതില്‍ വലിയ ആഹ്ളാദം. ആണ്ടവര്‍ കമല്‍ ഹാസന്‍ സാറിനൊപ്പം ഒരുമിക്കുന്നതില്‍ സന്തോഷം. ഈ അവസരത്തിന് ലോകേഷ് സാറിനോട് നന്ദി പറയുന്നു’- കാളിദാസ് ട്വീറ്റ് ചെയ്തു. കമൽഹാസനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
Extremely elated to be a drop in this ocean of a film #Vikram ,
Happy to join back with the one and only #Andavar @ikamalhaasan sir 🙏
Thank you @Dir_Lokesh sir for this opportunity ❤️#arambichitom @RKFI pic.twitter.com/0pq9xi2uMM— kalidas jayaram (@kalidas700) July 31, 2021
കാളിദാസിനെ സ്വാഗതം ചെയ്‍ത് ലോകേഷ് കനകരാജും ട്വീറ്റ് ചെയ്‍തിട്ടുണ്ട്. കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലാണ് കാളിദാസ് എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ