തിരുവനന്തപുരം: ഓഗസ്റ്റിൽ നടക്കുന്ന ഹയർസെക്കൻഡറി സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നീട്ടി നൽകി. പരീക്ഷാഫീസ് ഓഗസ്റ്റ് 3 വരെ സ്വീകരിക്കും. സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്ക് മാതൃ സ്കൂളിൽ പിഴയില്ലാതെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ഓഗസ്റ്റ് 3 ആണ്.
600 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. അതത് സ്കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ ഫീസ് അടക്കേണ്ട തീയതി ഓഗസ്റ്റ് 6 ആണ്. ഡിപ്പാർട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതിയും ഓഗസ്റ്റ് 6 ആണ്.