കാബൂള്‍ : ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു നേരെ താലിബാൻ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ താലിബാൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം, ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും കുറ്റവാളികളെ അത്രയും പെട്ടെന്നു നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.