ന്യൂ ഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കെതിരെ കേസേടുത്ത് മിസോറം പൊലീസ്. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങള്‍. വൈറന്‍ഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. തെളിവെടുപ്പിനായി ഇവരോട് നാളെ കൊലാസിബ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മിസോറാം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അസാം പൊലീസ് സമന്‍സ് അയച്ചിരുന്നു. അതേസമയം, വര്‍ഷങ്ങളായി അസാമും മിസോറാമുമായി അതിര്‍ത്തി തര്‍ക്കം നിലവിലുണ്ടെങ്കിലും ഇത്തരത്തില്‍ രൂക്ഷമായ സംഘര്‍ഷത്തിലേക്ക് എത്തിയിരുന്നില്ല.