ന്യൂ ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സഭ തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാദ്ധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. സഭയില്‍ ഇതുവരെ പാസാക്കാനായത് അഞ്ച് ബില്ലുകള്‍ മാത്രമാണ്.
അതേസമയം, പെഗാസസ് വിവാദത്തില്‍ നിലപാട് കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. തുടര്‍ച്ചയായ ഒമ്പതാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന നിലപാടില്‍ ഇന്നലെയും പ്രതിപക്ഷം ഉറച്ചുനിന്നു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യ സഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതിപക്ഷ ബഹളത്തിനിടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരായ 12 ക്രിമിനല്‍ നടപടികള്‍ സിവില്‍ നടപടികളായി പരിമിതപ്പെടുത്തുന്ന ലിമിറ്റഡ് ലയബിലിറ്റി ബില്‍ രാജ്യസഭ പാസാക്കി.