ന്യൂഡല്‍ഹി: യുഎസിലേക്കുള്ള സർവീസുകൾ ഓഗസ്റ്റ് ആദ്യവാരം മുതല്‍ വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. മുന്‍കൂട്ടി അറിയിക്കാതെ തന്നെ എയര്‍ ഇന്ത്യ സർവീസുകൾ റദ്ദാക്കുന്നതിനും പുനക്രമീകരിക്കുന്നതിനും എതിരേ സമൂഹമാധ്യമങ്ങളിലൂടെ വലിയ വിദ്യാര്‍ഥി പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനം.
മുൻപ് 40 സർവീസുകൾ ആഴ്ചയിൽ ഉണ്ടായിരുന്ന സ്ഥാനത്ത് നിയന്ത്രണം വന്നതോടെ ജൂലൈയില്‍ യുഎസ്സിലേക്ക് ആഴ്ചയില്‍ 11 സര്‍വീസുകളാണ് നടത്തിയിരുന്നത്. ഓഗസ്റ്റ് ഏഴോടെ ഇത് 22 ആയി വര്‍ധിപ്പിക്കും എന്നാണ് എയര്‍ ഇന്ത്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.