തിരുവനന്തപുരം: കോവിന്‍ പോര്‍ട്ടല്‍ രണ്ടു മണിക്കൂറോളം പണിമുടക്കിയത് കോവിഡ് വാക്സിന് വിതരണത്തെ ബാധിച്ചു. സാങ്കേതിക പ്രശ്നങ്ങളാണ് രാജ്യവ്യാപകമായി പോര്‍ട്ടല്‍ പണിമുടക്കിയതിന് കാരണം.
ഉച്ചക്ക് 12.45 ഓടെയാണ് പ്രശ്നം തുടങ്ങിയത്. പോര്‍ട്ടലിലുണ്ടായിരുന്നവര്‍ ലോഗൗട്ടായി പുറത്തായി. വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കുള്ള ലോഗിനാണ് പ്രധാനമായും തകരാറിലായത്.
മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനു പുറമെ തത്സമയ രജിസ്ട്രേഷനായി വാര്‍ഡ് അംഗങ്ങള്‍ വഴി ഗുണഭോക്താക്കളെ വിതരണ കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. എന്നാല്‍, പോര്‍ട്ടല്‍ തകരാര്‍ കാരണം വാക്സിന് നടപടികള്‍ തുടരാനാകാഞ്ഞതോടെ വാക്സിന് വിതരണം തടസ്സപ്പെടുകയായിരുന്നു.