തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബുധനാഴ്ചയ്ക്കകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറിയോടും വിദഗ്ധ സമിതിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും രോഗം കുറയാത്തത് ചൂണ്ടിക്കാട്ടി അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ഉദ്യോഗസ്ഥ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായില്ല, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ട്. രോഗവ്യാപനം ഉണ്ടാകാത്ത വിധം നിര്‍ദേശങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ടി.പി.ആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണം ഇനിയും തുടരണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയന്ത്രണത്തില്‍ മറ്റു ശാസ്ത്രീയ രീതി പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ജില്ലാ കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ടി.പി.ആര്‍ അടിസ്ഥാനമാക്കി അടച്ചിടുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുനരാലോചന നടത്തുന്നത്.