കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ജയ്‌സല്‍, നിസാം, കൊടുവള്ളി വാവാട് സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.
ഇതോടെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 23 ആയി. 15 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ഒളിത്താവളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജില്ലാ അതിര്‍ത്തിയില്‍ വച്ച് വഴിക്കടവ് പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ റിയാസ് കൊടുവള്ളി സംഘത്തിലെ പ്രധാനിയാണ്.
പ്രതികളില്‍ നിന്നും സ്വര്‍ണമിടപാടിന്റെ രേഖകളും നഞ്ചക്ക് അടക്കം മാരകായുധങ്ങളും ലഭിച്ചിട്ടുണ്ട്.