ജമ്മു; ജമ്മുകശ്മീരിൽ സി.ആർ.പി.എഫിന് നേരെ ഗ്രനേഡ് ആക്രമണം.ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് സംഭവം.ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ്. ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.
അതേസമയം ജമ്മുകശ്മീരിലെ സാംബാ ജില്ലയില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തിയതായി നേരത്തെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. നിയന്ത്രണ രേഖ കടന്നാണ് ഡ്രോണുകള്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം.