തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ വിവിധ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. 5650 കോടിയുടെ പദ്ധതികൾ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ടുലക്ഷം രൂപ വരെ വായ്പകളുടെ പലിശ നാലു ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ സെപ്റ്റംബര്‍ വരെ നൽകും. കെഎഫ്‌സി, കെഎസ്എഫ്ഇ വായ്പകളുടെ പലിശയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. കെഎസ്എഫ്ഇ വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കി. വ്യാപാരികള്‍ക്കും സര്‍ക്കാര്‍ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാലു ശതമാനം സര്‍ക്കാര്‍ വഹിക്കും. ഒരു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ആറു മാസത്തേക്കാണ് ഇളവ്. 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും. സര്‍ക്കാരിന്റെ കടമുറികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വാടക ഒഴിവാക്കി. സ്വകാര്യ കട ഉടമകളും ഈ സാഹചര്യത്തില്‍ ഉദാര സമീപനം സ്വീകരിക്കണമെന്ന് ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.