തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിയിരിപ്പുകാരിയെ ഉപദ്രവിച്ചതായി പരാതി. ബുദ്ധി മാന്ദ്യമുളള യുവതിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഉപദ്രവത്തിനിരയായ 32 കാരി ഇപ്പോൾ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് പീഡനത്തിന് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് സാധനങ്ങൾ വാങ്ങാൻ യുവതി ആശുപത്രിക്ക് പുറത്തുപോയിരുന്നു. തിരിച്ചെത്തിയപ്പോൾ വസ്ത്രങ്ങൾ കീറിയതു കണ്ട് വാർഡിലുള്ളവർ ഡോക്ടർമാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി