ന്യൂഡൽഹി ∙ സിബിഎസ്ഇ 3, 5,8 ക്ലാസുകളിൽ പഠനനിലവാരം വിലയിരുത്താൻ പുതിയ മൂല്യനിർണയ സംവിധാനം ‘സഫൽ’ നടപ്പാക്കുന്നു. ‘സ്ട്രക്ചേഡ് അസസ്മെന്റ് ഫോർ അനലൈസിങ് ലേണിങ്’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘സഫൽ’. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈ അധ്യയന വർഷം തന്നെ നടപ്പാക്കും.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) ഒന്നാം വാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 10 പദ്ധതികളിൽ ഒന്നാണ് സഫൽ. ഇത് വാർഷിക പരീക്ഷയല്ലെന്നും ഫലം ക്ലാസ് കയറ്റത്തെ ബാധിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈ അധ്യയന വർഷം തന്ന പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്കൂളുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.