ന്യൂഡൽഹി : വാക്സിൻ പരീക്ഷണത്തിൽ നിർണായകതീരുമാനവുമായി ഇന്ത്യ. വാക്‌സിനുകള്‍ സംയോജിപ്പിക്കുന്നതിന് വിദഗഗ്ദ്ധ സമിതി ശുപാര്‍ശ നൽകി. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാനാണ് സമിതി നിർദ്ദേശം നൽകിയത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
വാക്‌സിന്‍ സംയോജിപ്പിക്കുന്നത് ഫലപ്രദമായെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ആണ്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നാല് ഘട്ട ട്രയല്‍ നടത്താനാണ് തീരുമാനം. മുന്നൂറോളം ആരോഗ്യ വൊളന്റിയര്‍മാരെ ഇതിനായി പ്രയോജനപ്പെടുത്തും.കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ ഒരു വ്യക്തിക്ക് നല്‍കി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യം.