തിരുവനന്തപുരം: കോങ്ങാട് എംഎല്‍എയായിരിക്കെ മരിച്ച കെ വി വിജയദാസിന്റെ മകന്‍ കെ വി സന്ദീപിന് ഓഡിറ്റര്‍ വകുപ്പില്‍നിയമനം. മന്ത്രിസഭാ യോഗത്തിലാണ് സന്ദീപിനെ ഓഡിറ്ററായി നിയമിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഉത്തരവിറക്കി. തസ്തികയില്‍ ഒഴിവും സന്ദീപിന് വിദ്യഭ്യാസ യോഗ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് രണ്ടാം തവണയാണ് അന്തരിച്ച എംഎല്‍എമാരുടെ മക്കള്‍ക്ക് പിണറായി സര്‍ക്കാര്‍ ആശ്രിത നിയമനം നല്‍കുന്നത്.
കോങ്ങാട് എംഎൽഎയായിരുന്ന കെ. വി വിജയദാസ് ജനുവരി പതിനെട്ടിനാണ് അന്തരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.