ടോക്കിയോ: ഒളിമ്പിക്സ് വനിതാ അമ്പെയ്ത്ത് സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടറിൽ. റഷ്യയുടെ ക്സെനിയ പെറോവയെ കീഴടക്കിയാണ് ദീപിക കുമാരി ക്വാർട്ടറിലേക്ക് മുന്നേറിയത്.
എന്നാൽ ഷൂട്ടിംഗിൽ ഇന്ത്യക്ക് ഇന്നും നിരാശയായിരുന്നു ഫലം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാകർ പുറത്തായി. യോഗ്യതാ റൗണ്ടിൽ മനു 11 ാം സ്ഥാനത്താണ് എത്തിയത്.