ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനോടും ജി.എസ്.ടി കൗണ്‍സിലിനോടും ഹൈക്കോടതി വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് കേരള കാത്തലിക് ഫെഡറേഷന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി
ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധനവില്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഈ നിലപാടാണ് കോടതി ഇപ്പോള്‍ തിരുത്തിയത്.