മണ്ണാർക്കാട്: പാലക്കാട് അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. തീയണക്കുന്നതിനിടെ ഫാക്ടറിയിലെ ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ചതാണ് അപകടം ഗുരുതരമാക്കിയത്.
അഗ്നിശമനസേന ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും പൊള്ളലേറ്റു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുമുണ്ട്. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലാന്റിന് തീപിടിച്ചപ്പോള്‍ തന്നെ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്സ് എത്തി. തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്നാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ അല്പസമത്തിനകം തന്നെ വീണ്ടും സ്ഫോടനമുണ്ടാകുകയായിരുന്നു. ഫാക്ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.
തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്.