ലണ്ടന്‍: വാക്‌സിന് സ്വീകരിച്ചതിന് ശേഷം യു.എസിൽ നിന്നും യൂറോപ്യൻ യൂണിയൻരാജ്യങ്ങളിൽ നിന്നും യു.കെ.യിൽ എത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കി. യുകെയിൽ അവരുടെ കോവിഡ്-19 വാക്‌സിൻ ലഭിച്ച ആളുകൾക്ക് മാത്രമാണ് ക്വാറന്റൈൻ നിയമങ്ങൾ ഒഴിവാക്കാൻ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് 2 തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 4 മണി മുതൽ, യൂറോപ്യൻ മെഡിസിൻസ് ഏജൻസിയോ അല്ലെങ്കിൽ യു.എസിൽ അംഗീകാരമുള്ള വാക്‌സിനുകളോ ഉപയോഗിച്ച് പൂർണ്ണമായി വാക്‌സിനേഷൻ എടുക്കുന്നവർക്ക് ക്വാറന്റീൻ ഇല്ലാതെ ഇംഗ്ലണ്ടിലേക്ക് പോകാൻ കഴിയും.
അന്താരാഷ്ട്ര യാത്രകൾ വീണ്ടും തുടരാനുള്ള ശ്രമങ്ങളിൽ വലിയ മുന്നേറ്റം യു കെ നടത്തിയതായി ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സ് പറയുന്നു. പാൻഡെമിക് ആരംഭിച്ചതിനുശേഷം ആദ്യമായി കുടുംബങ്ങൾക്ക് ഒന്നിക്കാനും അല്ലെങ്കിൽ വ്യാപാരങ്ങൾക്ക് കൂടുതൽ പ്രയോജനം നേടുന്ന രീതിയിൽ പ്രയോജനപ്പെടുത്താവുന്ന പുരോഗതിയാണിതെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഇപ്പോഴും റെഡ് ലിസ്റ്റിൽ തന്നെ തുടരുകയാണ്. രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ചവർ ആണെങ്കിൽ പോലും ഫ്രാൻസിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള യാത്രക്കാർ യു.കെ.യിൽ എത്തുമ്പോൾ 10 ദിവസത്തെ ക്വാറന്റൈൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.