തിരുവനന്തപുരം:നിയമസഭാ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിഎബിവിപി രാവിലെ സെക്രട്ടേറിയറ്റില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലേക്കെത്തി.ബാരിക്കേഡ് തകര്‍ത്ത് അകത്ത് കറയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം അതേസമയം മന്ത്രി വി.ശിവൻകുട്ടിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ ക്ലിഫ്ഹൗസ് മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. മാർച്ച് തടയാനായി ക്ലിഫ് ഹൗസിന് സമീപം സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. അൽപനേരത്തെ സംഘർഷത്തിന് പിന്നാലെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.