വാഷിംഗ്‌ടൺ; കോവിഡ് വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പുറത്തു മാത്രമല്ല വീടിനകത്തും മാസ്ക് ധരിക്കണമെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ചൊവ്വാഴ്ച അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം കാനഡയിലെ നാലു പ്രവിശ്യകള്‍ മാസ്‌ക് ധരിക്കുന്നതു സംബന്ധിച്ച നിയമങ്ങളില്‍ ഇളവ് വരുത്തി.
ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനം തടയാന്‍ എല്ലാവരും എവിടെ പോകുമ്പോഴും മാസ്ക് ധരിക്കണമെന്ന് സി.ഡി.സി നിര്‍ദേശിച്ചു. സ്കൂളുകളില്‍ വിദ്യാര്‍ഥികളും ജീവനക്കാരും മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണം. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും എന്നാല്‍ സഹപാഠികള്‍ക്കൊപ്പം പൂര്‍ണമായ പരിരക്ഷയോടെ അവരെ പഠിക്കാന്‍ അനുവദിക്കുമെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.