കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്. സമൻസ് അയച്ചിട്ടും വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. ദിലീപിൽ നിന്ന് പണം ആവശ്യപ്പെട്ട് ഒന്നാം പ്രതി സുനിൽ ജയിൽ നിന്ന് അയച്ച കത്ത് എഴുതിയത് വിഷ്ണുവായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വിചാരണ ഓഗസ്റ്റിൽ തീരേണ്ടതാണ്. എന്നാൽ കൊവിഡ് ഉൾപ്പെടെയുള്ള പ്രസിതസന്ധികൾ കാരണം വിചാരണ പൂർത്തിയാക്കാനാകാത്ത സാഹചര്യമാണെന്നും കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ അതിക്രമിച്ച് കയറിയ സംഘനം താരത്തെ അക്രമിക്കുന്നതും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും. ഇതേ തുടർന്ന് നടി പൊലീസിൽ പരാതിപ്പെട്ടു.