ടോക്യോ: ബോക്‌സിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടി ക്വാര്‍ട്ടറില്‍. പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ സതീഷ് കുമാറാണ് ക്വാര്‍ട്ടറില്‍ കടന്നത്. ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തകര്‍ത്താണ് സതീഷ് കുമാറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. പ്രതീക്ഷ നല്‍കുന്ന ദിവസമാണ് ടോക്യോയില്‍ ഇന്ത്യക്ക് ഇന്ന്.
അതേസമയം, ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയൻ താരം ഓ ജിൻ ഹ്യെക്കിനെ 6-5 എന്ന സ്കോറിനു കീഴടക്കിയാണ് അതാനു ദാസ് പ്രീക്വാർട്ടർ ഉറപ്പിച്ചത്.