തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലെത്തിച്ച വാക്‌സിന്‍ വൈകാതെ തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിരുന്നു.
ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍ തുടങ്ങി വിവിധ ജില്ലകളിലെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ണമായി സ്തംഭിച്ചിരുന്നു. മറ്റിടങ്ങളില്‍ ചെറിയ തോതില്‍ കൊവാക്‌സിന്‍ കുത്തിവെപ്പ് മാത്രമാണ് നടന്നത്. ഇന്നലെ കൂടുതല്‍ വാക്‌സിന്‍ എത്തിയതോടെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി.