തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടും കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിച്ച് അധികൃതർ. ജനക്കൂട്ടും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി.
വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താനും വാക്സിൻ കേന്ദ്രത്തിൽ ക്രമ സമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാനുമാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.