ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആഗസ്റ്റ് ഏഴു വരെ നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഉണ്ടാവില്ല. അന്തിമ തീരുമാനത്തിനു കാത്തിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
എയര്‍ലൈനിന്റെ കോണ്‍ടാക്റ്റ് സെന്ററുകളിലേക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ കോളുകള്‍ ലഭിക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.