തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി. അഞ്ച് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് കൊച്ചിയിലെത്തിയത്. ഇത് ഇന്ന് രാത്രിയോടെ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകള്‍ക്കായി വിതരണം ചെയ്യും.
അതേസമയം, തിരുവനന്തപുരം മേഖലയ്ക്കായി 1.4ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീനും ഇന്ന് എത്തും. നാളെ തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കൊവാക്‌സീന്‍ വിതരണം ചെയ്യും. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് പൂര്‍ണ തോതില്‍ വാക്‌സിന്‍ വിതരണം പുനരാരംഭിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.