മസ്‌കത്ത്: ഒമാനില്‍ 518 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 2,95,535 പേര്‍ക്കാണ് രാജ്യത്ത് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനിടെ 14 പേര്‍ രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 3802 ആയി ഉയര്‍ന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.9 ശതമാനമാണ്. ഇതുവരെ 2,77,632 കോവിഡ് രോഗികളാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 63 രോഗികളെ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 641 ആയി. ഇവരില്‍ 272 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.