പൃഥിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ചര്‍ച്ചയാകുന്നത്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായി പവന്‍ കല്യാണും പൃഥി ചെയ്ത കോശിയായി റാണ ദഗുബാട്ടിയുമാണ് എത്തുന്നത്. സിനിമയുടെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സിതാര എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. സാഗര്‍ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷാണ് നായിക.