വയനാട്: വയനാട് മുട്ടില്‍ മരം മുറിക്കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുട്ടില്‍ സ്വദേശി അബ്ദുള്‍ നാസര്‍, അമ്പലവയല്‍ സ്വദേശി അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്. വിവാദ ഉത്തരവ് മറയാക്കി മരം മുറിച്ച് കടത്തിയതിനാണ് പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെപിടികൂടിയത്. അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അതേസമയം, കേസിലെ പ്രധാന പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റി, ജോസുക്കുട്ടി എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇവരുടെ വയനാട് വാഴവറ്റയിലെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.