ബംഗളൂരു: കർണാടകയുടെ 23-ാംമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലക്കൊടുത്തു.ബംഗളൂരുവിലെ ക്ഷേത്ര ദർശനത്തിന് ശേഷമാണ് അദ്ദേഹം രാജ്ഭവനിലെത്തിയത്.
യെദ്യൂരപ്പയുടെ പിൻഗാമിയായിട്ടാണ് ബസവരാജ് കർണാടകയുടെ മുഖ്യമന്ത്രിയായെത്തുന്നത്. ഇന്നലെ രാത്രി ചേർന്ന ബിജെപി നിയമസഭ കക്ഷിയോഗമാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പദം വലിയ ഉത്തരവാദിത്വമാണെന്ന് സ്ഥാസ്ഥാനമേറ്റ ശേഷം ബവസരാജ് പറഞ്ഞു.