തിരുവനന്തപുരം:നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രിം കോടതി വിധിയുടെ പേരിൽ ശിവൻകുട്ടി രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം . വിചാരണ കഴിയാതെ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിയില്ലെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്.ശിവൻകുട്ടി അടക്കമുള്ളവരുടെ വിചാരണ ഒഴിവാക്കാനുള്ള സർക്കാർ ശ്രമം പാഴായതോടെ നിലവിലെ പ്രതിസന്ധിയെ മറികടക്കാനുള്ള ആലോചന സർക്കാർ മുന്നണി തലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.
മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയർത്തിയിട്ടുണ്ടെങ്കിലും അതിന് സർക്കാരും മുന്നണിയും വഴങ്ങില്ല. വിചാരണ നേരിടണമെന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നുമുള്ള വാദമാണ് ഭരണപക്ഷം ഉയർത്തുന്നത്. വിചാരണക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുംവരെ രാജിവെക്കേണ്ടതില്ലെന്നാണ് സി പി എം നിലപാട്.