സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിന് ആസൂത്രണ ബോർഡിലെ തന്നെ മറ്റൊരു അംഗമായ പ്രൊഫ. രാമകുമാർ (TISS) എഴുതിയ കുറിപ്പാണ് ഇവിടെ ചിത്രമായി നൽകിയിരിക്കുന്നത്. രാമകുമാറിന്റെ കുറിപ്പിലെ മൂന്ന് ചോദ്യങ്ങൾക്ക് മാത്രമാണ് മറുപടി.
1. രാമകുമാറിന്റെ ആദ്യചോദ്യം, ഭൂമി ഏറ്റെടുക്കലും ലാൻഡ് യൂസ് ബോർഡും തമ്മിലെന്ത് ബന്ധം?
സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിന്റെ ഉത്തരവാദിത്തമെന്തെന്ന് രാമകുമാറിന് അറിയില്ലെങ്കിൽ ഇത് വായിക്കാം
ആദ്യം സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് (SLUBs) സ്ഥാപിച്ചതെന്തിനാണെന്ന് നോക്കുക
Institutional mechanisms for promoting sustainable land use was first initiated in the country through the constitution of Land Use Boards in most of the states and Union Territories by 1974 and later restructured in 1985.
ഇനി അതിന്റെ ഉത്തരവാദിത്തം എന്താണെന്ന് നോക്കുക;
a) To provide policy directive for sustainable development of land resources
b) To ensure close coordination among various land user departments and
c) To initiate necessary steps for integrated planning for optimal use of available land resources.
Land Acquisition, or land transfer or allocation of land for different sectoral purposes have legal consequences as well as social consequences. While there is a legal framework for acquisition and administrative mechanism for land transfers, it is equally important to examine the policy framework that exists for land use and its allocation.
പശ്ചിമ ബംഗാളിൽ ഈ ഉത്തരവാദിത്തം നിർവ്വഹിക്കാനുള്ള ഔദ്യോഗിക ബോഡിയാണ് വെസ്റ്റ് ബംഗാൾ ലാൻഡ് യൂസ് ബോർഡ്. അതിന്റെ ചെയർമാനായിരുന്നു പ്രൊഫ. വി.കെ.രാമചന്ദ്രൻ. എന്ന് മാത്രമല്ല സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവുമായിരുന്നു അദ്ദേഹം.
നന്ദീഗ്രാമിൽ മാത്രമല്ല, മറ്റ് പലയിടങ്ങളിലുമായി 35,000ത്തോളം ഏക്കർ ഭൂമിയാണ് ഇന്തോനേഷ്യൻ കമ്പനിയായ സലീം ഗ്രൂപ്പിന് കൈമാറാനായി പദ്ധതിയിട്ടിരുന്നത്. 10,000 ഏക്കർ വരുന്ന നന്ദീഗ്രാം കെമിക്കൽ ഹബ് പ്രൊജക്ട് അതിൽ ഒന്നുമാത്രമായിരുന്നു. ഈ കാലയളവിൽ സ്വകാര്യ കമ്പനികൾക്ക് ഭൂമി ഏറ്റെടുത്തു നൽകുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ മുഴുവൻ ലംഘിച്ചാണ് സിംഗൂരിലും നന്ദീഗ്രാമിലും അടക്കം ഭൂമി നൽകുവാൻ പദ്ധതി തയ്യാറാക്കിയത്.
The government have flouted all the way the laid down procedures for acquiring land for private purpose. The law specifies that (1) if a private company wants to acquire land the amount of compensation ‘‘has to be deposited to the collector of the district’’ After the company deposit the amount of compensation as aforesaid if would sign a memorandum of understanding (MOU) with the district collector or Magistrate specifying the purpose for which acquiring of land was needed. This has not been done. why? (2) The company has to deposit the entire amount of compensation indicating the purpose for which land was required.
ടാറ്റയ്ക്കും സലീം ഗ്രൂപ്പിനും ഒക്കെ വേണ്ടി നടന്ന നിയമ വിരുദ്ധങ്ങളായ നടപടികൾ എന്തായിരുന്നുവെന്നും അതിനുവേണ്ടി പോളിസി ചട്ടക്കൂടിൽ അടക്കം വരുത്തിയ മാറ്റങ്ങളെന്തായിരുന്നുവെന്നതിനും നിരവധി തെളിവുകൾ ലഭ്യമാണ്. അതിന് കൂട്ടുനിന്ന ‘ഇടത്’ അക്കാദമിക്/ബ്യൂറോക്രാറ്റ് ശിങ്കങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോകും എന്ന് കരുതരുത്..
2. രാമകുമാറിന്റെ രണ്ടാമത്തെ ചോദ്യം, അവിടെ (നന്ദീഗ്രാമിൽ) കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും പോലീസ് വേഷത്തിൽ വെടിവെപ്പ് നടത്തുകയും ചെയ്തത് ശുഭേന്ദു (സുവേന്ദു) അധികാരിയാണെന്ന് മമത തന്നെ പറഞ്ഞത് അറിഞ്ഞില്ലായിരുന്നോ?
ഇക്കാര്യം ഞാൻ അറിഞ്ഞിട്ടെന്ത് കാര്യം? പശ്ചിമ ബംഗാൾ പാർട്ടി സെക്രട്ടറി തന്നെ അറിഞ്ഞമട്ടില്ല. മമത പറഞ്ഞത് മുഖവിലക്കെടുത്ത് ത്രിണമൂൽ സർക്കാരിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ മുന്നോട്ടുവരുന്നതിന് പകരം മമതയുമായി സംഖ്യമുണ്ടാക്കാനാണ് സംസ്ഥാന സെക്രട്ടറി സൂജ്യകാന്ത മിശ്രയുടെ ശ്രമം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും ടിഎംസിയെയും തുലനം ചെയ്ത് സംസാരിച്ചത് തെറ്റായിപ്പോയെന്ന് സെക്രട്ടറി കുമ്പസാരിക്കുന്നു. (ജൂലൈ 7ന് പാർട്ടി സെക്രട്ടറിയുടെ ഫേസ്ബുക്ക് പേജ് ലൈവ് കാണുക).
3. രാമകുമാരന്റെ മൂന്നാമത്തെ ചോദ്യം, കെ-റെയിൽ പദ്ധതിക്ക് എന്ത് പ്ലാൻ ഫണ്ടാണ് ഉപയോഗിക്കുന്നത്?
ഈ ചോദ്യം ആരോടാണ് ചോദിക്കുന്നത് മി. രാമകുമാർ? എന്റെ കുറിപ്പിൽ എവിടെയും പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് കെ-റെയിൽ പദ്ധതി നടപ്പിലാക്കുന്നത് എന്ന് പറഞ്ഞിട്ടില്ല.
ഒരു കാര്യം ഉറപ്പാണ്. ഈ മന്ത്രിസഭാംഗങ്ങളുടെയോ പ്ലാനിംഗ് ബോർഡ് അംഗങ്ങളുടെയോ കുടുംബത്തിൽ നിന്ന് കൊണ്ടുവരുന്ന തുക ഉപയോഗിക്കില്ലെന്ന് കണ്ണടച്ച് പറയാം. പിന്നെ കിഫ്ബി വഴിയായാലും, അന്താരാഷ്ട്ര കടമെടുപ്പ് പരിപാടിയായാലും അത് ആത്യന്തികമായി ഓരോ കേരളീയന്റെ തന്നെ തലയിലാണ് വീഴാൻ പോകുന്നത്.
ഏതാണ്ട് 3500ത്തോളം ഏക്കർ ഭൂമി കെ.റെയിലിന് മാത്രമായി അക്വയർ ചെയ്യപ്പെടുമെന്നാണ് കേൾക്കുന്നത്. അങ്ങിനെയെങ്കിൽ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീഡിസിലെ ശാസ്ത്രജ്ഞനായ പ്രൊഫ. സി.പി.രാജേന്ദ്രന്റെ ഈ വാക്കുകൾ കൂടി കേൾക്കുക:
Linear infrastructure projects like railway lines can’t be introduced in a state like Kerala without considering the unsustainable pressure they will impose on the land and its carrying capacity, that too while being economically non-viable. If implemented in its current form, Kerala may well be staring at a double whammy.
എന്ന്
സ്നേഹപൂർവ്വം
“വിലകുറഞ്ഞ കഞ്ചാവടിക്കുന്ന ഏതോ ഒരുത്തൻ”
(കെ.സഹദേവൻ)