മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാന്റെ ജന്മദിനമാണിന്ന്. ദുൽഖർ സൽമാൻ ചെയ്ത കാര്യണ്യ പ്രവർത്തിയെ കുറിച്ചുള്ള കുറിപ്പുമായി നടൻ നിർമൽ പാലാഴി എത്തിയിരിക്കുകയാണ് . 2014ൽ അപകടം സംഭവിച്ചപ്പോൾ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുൽഖർ സൽമാൻ വകയായി എത്തിയിരുന്നെന്നും തന്റെ ആരോഗ്യ സ്ഥിതി നേരിട്ട് വിളിച്ച് അന്വേഷിച്ച് കൊണ്ടിരുന്നതായും നിർമൽ പാലാഴി സോഷ്യൽ മീഡിയയിൽ കുറിച്ചു. ദുൽഖറിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ടാണ് താരം ചെയ്ത സഹായത്തെ കുറിച്ചുള്ള ഓർമ്മകൾ നിർമ്മൽ പാലാഴി പങ്കുവെച്ചത് .
നിർമൽ പാലാഴിയുടെ കുറിപ്പ്
സലാല മൊബൈൽസ് എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ൽ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ dq വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും മാത്രം. ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Factornirmalpalazhi%2Fposts%2F374238864063639&show_text=true&width=500