ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. വിദേശത്ത് ടൂർണമെന്‍റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായിരുന്നു നന്ദു.
1953ൽ 20ാം വയസിൽ ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ചു. 1954ൽ ആൾ ഇംഗ്ലണ്ട് ഓപൺ ക്വാർട്ടർ ഫൈനലിലുമെത്തി. 1980, 1981 വർഷങ്ങളിൽ ടൂർണമെന്‍റിന്‍റെ വെറ്ററൻ ഡബിൾസ് വിഭാഗത്തിൽ അദ്ദേഹം ജേതാവായിരുന്നു. 1982 രണ്ടാം സ്ഥാനക്കാരനുമായി. ആറ് തവണ ദേശീയ ചാമ്പ്യനായി. 1965ൽ ജമൈക്കയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു.1959,1961,1963 വര്‍ഷങ്ങളില്‍ തോമസ് കപ്പില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചനും നന്ദു നടേക്കറാണ്. 1965ല്‍ ജമൈക്കയില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചു.