കൊച്ചി: എറണാകുളം കൊച്ചി തോപ്പുംപടിയില്‍ ആറുവയസ്സുകാരിക്ക് ക്രൂരമർദ്ദനം.പഠിക്കുന്നില്ല എന്നാരോപിച്ച് പിതാവാണ് മർദ്ദിച്ചത്.സംഭവത്തിൽ കുട്ടിയുടെ പിതാവ് സേവിയർ റോജനെ പോലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍ ആയിരുന്നെന്നും വിവരം. ഇതേതുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്.