തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമം. 2011 മുതല്‍ 16 വരെ 100 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊല്ലത്തെ വിസ്മയ കേസിൽ ശൂരനാട് പൊലീസ് നടപടി തുടരുകയാണ്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ഗവർണറുടെ ഇടപെടൽ ഗാന്ധിയൻ ശൈലിയിൽ സമൂഹത്തെ ബോധവത്ക്കരിക്കുകയാണ് ചെയ്തത്. സ്ത്രീധനമരണങ്ങള്‍ നാടിന് അപമാനമാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുവാനുള്ള നടപടികൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു