ടോക്യോ: ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീമിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബ്രിട്ടനോട് ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം തോറ്റത്. ഇതോടെ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു.
രണ്ടാം മിനുറ്റില്‍ ഹന്നാ മാര്‍ട്ടിനിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി. 19-ാം മിനുറ്റില്‍ ഹന്ന ബ്രിട്ടന് ഇരട്ട ലീഡ് നല്‍കി. 23-ാം മിനുറ്റില്‍ ഷാര്‍മിള ദേവി ഇന്ത്യക്കായി ഗോള്‍ മടക്കിയെങ്കിലും 41-ാം മിനുറ്റില്‍ ബ്രിട്ടന്‍ 3-1ന്‍റെ ലീഡ് സ്വന്തമാക്കി. ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി 57-ാം മിനുറ്റില്‍ ബ്രിട്ടന്‍ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. നേരത്തെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് 5-1 ന്റെ തോല്‍വി വഴങ്ങിയ ടീം രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റിരുന്നു.