ടോക്യോ: പുരുഷ വിഭാഗം വ്യക്തിഗത അമ്പെയ്ത്ത് എലിമിനേഷന്‍ മത്സരത്തില്‍ യുക്രൈനിന്റെ ഒലെക്‌സി ഹണ്‍ബിന്നിനെ കീഴടക്കി ഇന്ത്യയുടെ തരുണ്‍ദീപ് റായ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 6-4 എന്ന സ്‌കോറിനാണ് തരുണ്‍ദീപിന്റെ വിജയം. ആദ്യ മൂന്നു സെറ്റുകളില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന തരുണ്‍ദീപ് അവസാന രണ്ട് സെറ്റുകളില്‍ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു.