ന്യൂഡൽഹി: സിബിഐ മുന്‍ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ഡൽഹി പോലീസ് കമ്മീഷണറായി നിയമിച്ചു. നിലവിൽ അദ്ദേഹം ബിഎസ്എഫ് മേധാവിയായിരുന്നു. 1984ലെ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന.
2002-ലെ ഗോധ്ര സബര്‍മതി എക്സ്പ്രസ് തീവെപ്പ് കേസ് അടക്കം നിരവധി കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. സിബിഐ മുന്‍ മേധാവി അലോക് വര്‍മയുമായുണ്ടായ തർക്കത്തിന്റെ പേരില്‍ അന്ന് സ്പെഷല്‍ ഡയറക്ടറായിരുന്ന അസ്താനയുടെ പേര് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
അസ്താനയെ സ്പെഷൽ ഡയറക്ടറായി നിയമിച്ചത് അലോക് വർമ എതിർത്തിരുന്നു. തുടർന്ന് വർമയ്ക്കൊപ്പം സിബിഐയിൽ നിന്നു പുറത്തുപോയ അസ്താനയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിച്ചു.