മസ്‍കത്ത്: ഒമാനിൽ 491 പേർക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 527 പേർ കൂടി കോവിഡ് രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം രാജ്യത്ത് 2,77,010 പേർക്ക് രോഗം ഭേദമായിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,95,017 ആയതായി മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 93.9 ശതമാനമായി തുടരുകയാണിപ്പോള്‍. നിലവിൽ 666 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലുള്ളത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിൽ 281 പേരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി 17 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 3788 പേരാണ് കോവിഡ് മൂലം ഒമാനിൽ ഇതുവരെ മരണപ്പെട്ടിട്ടുള്ളത്.