കൊച്ചി: സാങ്കേതിക സര്‍വകലാശാല നടത്തിയ എന്‍ജിനീയറിംഗ് പരീക്ഷ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ ദിവസം നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളാണ് റദ്ദാക്കിയത്. നടത്തിയ മൂന്നുപരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് നടപടി. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷ നടത്തണമെന്നായിരുന്നു ഹർജി. ജസ്റ്റിസ് അമിത് റാവലിന്റേതാണ് വിധി.
അതേസമയം, സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹൈക്കോടതിയുടെ നിർദ്ദേശം സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചതിനെ തുടർന്നാണിത്. ഉത്തരവ് കിട്ടിയശേഷം അപ്പീല്‍ നല്‍കുമെന്നും സര്‍വകലാശാല വ്യക്തമാക്കി.