മധ്യപ്രദേശ്; ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട്സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് താക്കൂറും മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയുമടക്കമുള്ള വിഐപികള്‍ സന്ദര്‍ശനം നടത്തിയതാണ് തിക്കും തിരക്കുമുണ്ടാകാനിടയായ സാഹചര്യമെന്നാണ് റിപ്പോര്‍ട്ട്.
നിരവധിപ്പേര്‍ വിഐപികള്‍ക്കൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന്‍റെ നാലാം നമ്പര്‍ ഗേറ്റിലൂടെ തള്ളിക്കയറാനുള്ള ശ്രമത്തിനിടയില്‍ കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.