ന്യൂഡല്‍ഹി:പെഗാസസ് സ്വകാര്യതാ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് മാധ്യമ പ്രവര്‍ത്തകരായ എന്‍ റാമും ശശികുമാറും.ഇസ്രായേലി ചാര സോഫ്‌റ്റ്വെയറായ പെഗാസസ് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നുവോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈനിക തലത്തില്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കഴിഞ്ഞ 10 ദിവസമായി ലോകത്തെ 17 മീഡിയ ഗ്രൂപ്പുകൾ ചേർന്ന് ദ പെഗാസസ് പ്രോജക്ട് എന്ന പേരിൽ വിവിധ ലോകരാജ്യങ്ങളിലെ സമുന്നതനേതാക്കളോ, പ്രധാനപ്പെട്ട വ്യക്തികളോ, മാധ്യമപ്രവർത്തകരോ അടക്കമുള്ളവരുടെ ഫോണുകൾ പെഗാസസ് എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വിവിധ ഭരണകൂടങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ട്.